Wednesday, March 19, 2014

എന്തിനു ചൂടുവെള്ളം കുടിക്കണം????

.........................തുടരുന്നു
ചൂട് വെള്ളം കുടിക്കുന്നതിലൂടെ ശരീര സംരക്ഷണം 
ദിവസേന എഴുന്നേൽക്കുമ്പോഴും രാത്രി ഉറങ്ങുന്നതിനു മുൻപും ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ മാലിന്യങ്ങൾ അകറ്റുന്നതിനോടൊപ്പം ദഹനത്തെയും സഹായിക്കുന്നു. വെള്ളം കുടിക്കുന്ന സമയത്ത് ശരീരത്തിലെ ഉഷ്മാവ് വർദ്ധിക്കുകയും നന്നായി വിയർക്കുകയും ചെയ്യുന്നത് മൂലം ആന്ധരികാവയവങ്ങളിൽ ഉണ്ടാകാൻ ഇടയുള്ള മാലിന്യങ്ങൾ നീങ്ങുന്നു.
1.  മലവിസർജനത്തെ സഹായിക്കുന്നു 
ശരീരത്തിൽ ജലത്തിന്റെ കുറവ് മൂലം മാലിന്യങ്ങൾ കുടലിൽ അടിയുന്നതിനാൽ മലബന്ധം ഉണ്ടാകുവാൻ സാധ്യത ഉണ്ട്. ദിവസേന വെറും വയറ്റിൽ ഒരു ഗ്ലാസ്‌ ചൂടുവെള്ളം കുടിക്കുന്നത് ഭക്ഷണ പദാർത്ഥങ്ങൾ അധിവേഗം ദഹിക്കുന്നതിനും അതുവഴി മലവിസർജനത്തെയും എളുപ്പമാക്കുന്നു.
2.  ദഹനത്തെ സഹായിക്കുന്നു 
ഭക്ഷണത്തിന് ശേഷം പച്ചവെള്ളം കുടിക്കുന്നത് ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള എണ്ണയെ കട്ടപിടിപ്പിക്കുമെന്നു പുതിയ പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇത് നമ്മുടെ ശരീരത്തിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുന്നു. സൂക്ഷിച്ചില്ലെങ്കിൽ ഇത് പിന്നീടു കുടലിലെ കാൻസറിനു വരെ വഴിവെച്ചേക്കാം. എന്നാൽ ഭക്ഷണത്തിന് ശേഷം ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തെ വലിയ ഒരു അളവിൽ എളുപ്പമാക്കുന്നു.
3.  ശരീരഭാരം കുറയ്ക്കുന്നു
ചെറുചൂടുവെള്ളത്തിനൊപ്പം തേനും നാരങ്ങനീരും സേവിക്കുന്നത് അമിതവണ്ണത്തെ ചെറുക്കുന്നു. 
4.  ജലദോഷത്തെയും  തൊണ്ട അടപ്പിനേയും പ്രതിരോധിക്കുന്നു
ചൂടുവെള്ളം കുടിക്കുന്നത് നാസേന്ദ്രിയങ്ങളെ ശുദ്ധീകരിക്കാൻ  വളരെ ഉപകാരപ്രധമാണ്. ചുമ, ജലദോഷം, തൊണ്ട സംബന്ധമായ എല്ലാ രോഗങ്ങൾക്കും  ഇത് പരിഹാരമാണ്. ചൂടുവെള്ളം കുടിക്കുന്നത് വഴി തൊണ്ടയിൽ അടിഞ്ഞിരിക്കുന്ന കട്ടി കൂടിയ കഫം നേർമയാകുകയും  അതിനു എളുപ്പത്തിൽ  തൊണ്ടകുഴൽ  വഴി താഴേക്ക്‌ പൊകുന്നതിനും സഹായിക്കുന്നു .
5.  രക്തയോട്ടം കൂട്ടുന്നു, നാഡീവ്യൂഹത്തെ ശുചിയാക്കുന്നു 
ചൂടുവെള്ളം കുടിക്കുന്നതിന്റെ ഫലമായി നമ്മുടെ ശരീരത്തിലും നാഡീവ്യൂഹത്തിലും അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പുകൾ ഇല്ലാതാക്കുകയും  രക്തയോട്ടം  വർദ്ധിപ്പിക്കുകയും  ചെയ്യുന്നു.
6.  ആർത്തവ പ്രശ്നങ്ങൾക്കു പരിഹാരമാകുന്നു
പെൺകുട്ടികൾ ആർത്തവ ദിവസങ്ങളിൽ അയമോദകമിട്ടു തിളപിച്ച ചൂടുവെള്ളം കുടിക്കുന്നത്, അടിവയർ ഭാഗത്തുള്ള പേശികൾക്കു അയവു നൽകുകയും ആർത്തവ സമയത്തുള്ള കൊച്ചൽ, കൊളുത്ത് പിടുത്ത എന്നീ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കു പരിഹാരമാകുന്നു.
 
 
തുടരും......................................

No comments:

Post a Comment