Tuesday, February 11, 2014

എന്തിനു ചൂടുവെള്ളം കുടിക്കണം????

ഭൂമിയിൽ ജീവൻ നിലനിർത്തുവാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ആണ് വായൂ, വെള്ളം, ഭക്ഷണം. ഭൂമിയിൽ 70%-നു മുകളിൽ വെള്ളം കാണപ്പെടുന്നു. അതിനാലാണ് ഭൂമിയെ ജീവനുള്ള ഗ്രഹം എന്ന് വിളിക്കുന്നത്. 
ഒരു ശരാശരി മനുഷ്യൻ തന്റെ ആരോഗ്യം നിലനിർത്തുവാൻ  പ്രതിദിനം 8-9 ഗ്ലാസ്‌ വെള്ളം കുടിക്കണം. എന്നാൽ ഈ നിയമം കൃത്യമായി പാലിക്കുന്നവർക്ക് പോലും രോഗപ്രതിരോധശക്തി കുറയുന്നതാണ് നാം കാണുന്നത്.  മലിനമായ ജലം കുടിക്കുന്നതാണ് ഈ അവസ്ഥയ്ക് പ്രധാന കാരണം. ചൂട് വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം എന്ന അറിവ് ഉണ്ടെങ്കിലും വെള്ളം ചൂടാക്കുവാനുള്ള ക്ഷമയും സാഹചര്യവും ഇല്ലാത്തതിനാൽ നാം പച്ചവെള്ളം കുടിക്കാൻ നിർബന്ധിതരാകുന്നു 
ചൂടുവെള്ളം കുടിക്കുന്നത് അണുക്കളെയും രോഗങ്ങളേയും ചെറുക്കുവാൻ മാത്രമല്ല മറിച്ച് ചർമ്മത്തിന്റെയും മുടിയുടെയും തിളക്കം വർദ്ധിപ്പിക്കാനും ഉപകരിക്കുമെന്ന് ഇന്നത്തെ പഠനങ്ങൾ തെളിയിക്കുന്നു.

തുടരും.................

No comments:

Post a Comment