എല്ലാവർക്കും
അറിയുന്നത് പോലെ, സോളാർ എനർജി ഒരിക്കലും കോൺസ്റ്റന്റായി പവർ തരില്ല,
സൂര്യപ്രകാശത്തിന്റെ അളവനുസരിച്ച് കൂടുകയും കുറയുകയും ചെയ്യും
അതുകൊണ്ടുതന്നെ, സോളാർ പാനലിൽ നിന്നും നേരിട്ട് ഒരു ഉപകരണം
പ്രവർത്തിപ്പിക്കാനാവില്ല, കാരണം ഉപകരണം ശരിയായി പ്രവർത്തിക്കാൻ ഒരേ അളവിലുള്ള വോൾട്ടേജും/കറണ്ടും (ഫ്രീഖ്വൻസിയും) വേണം.
ഈ ഏറ്റകുറവ് പരിഹരിക്കാനാണ് സോളാർ പവറിനെപോഴും ബാക്കപ്പ് വേണമെന്ന് പറയുന്നത്, അത് ബാറ്ററിയാവാം മറ്റെന്ത് പവർ സോഴ്സുമാവാം (വൈദ്യുതിലൈനടക്കം).
ഈ ബാക്കപ്പടിസ്ഥാനപ്പെടുത്തിയാണ്‍ സോളാർ പവറിനെ രണ്ടായിതിരിച്ചിരിക്കുന്നത്, ബാറ്ററി ബാക്കപ്പ്‌ഡ്, ഗ്രിഡ് ബാക്കപ്പ്‌ഡ് ( ഗ്രിഡെന്നാൽ വൈദ്യുതി ലൈൻ).
നമ്മുടെ നാട്ടിൽ ഇന്ന് കാണുന്നതെല്ലാം ബാറ്ററി ബാക്കപ്പ്‌ഡ് ആണ്. ഒരു സോളാർ ചാർജ് കണ്ട്രോളർ, ഒരു ഇൻവേർട്ടർ , ബാറ്ററി , പിന്നെ സോളാർ പാനൽ.
സോളാറിൽ നിന്നോ വൈദ്യുതിയിൽ നിന്നോ ബാറ്ററി, ചാർജ് ചെയ്യുന്നു, ഇൻവേർട്ടർ വഴി എ.സി പവർ ലഭിക്കുന്നു.
സോളാർ പകൽ സമയം മാത്രമുള്ള ഒന്നാണെന്ന് നമുക്കറിയാവുന്നതാണ്. അതുകൊണ്ടുതന്നെ പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന സോളാർ പവർ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണിതിന്റെ ലക്ഷ്യം.
പ്രധാന ഘടകങ്ങൾ , പാനൽ, ഓൺഗ്രിഡ് സോളാർ ഇൻവേർട്ടർ (ശ്രദ്ധിക്കുക ഇവിടെ ചാര്‍ജ്ജ് കൺട്രോൾ ഇല്ല) ഗ്രിഡ് ടൈഡ് ഇൻവേർട്ടർ എന്നുപറയുന്ന ഈ ഇൻവേർട്ടർ വൈദ്യുതി ലൈനുമായിട്ടെപ്പോഴും സിങ്ക്രോണൈസ്‌ഡ് ആയിരിക്കും.
വളരെ അഡ്‌വാൻസ്ഡായ MPPT സാങ്കേതികമാണിതിൽ ഉപയോഗിക്കുന്നത്. അതായത് ആവശ്യത്തിനുള്ള പവർ കണക്കാക്കി, സോളാർ പവർ സിങ്ക്രോണൈസ്ഡ് ചെയ്ത് ലഭ്യമാക്കുന്നു, ഒരു ചെറിയ കണക്കിലൂടെ വ്യക്തമാക്കാം.
ഒരു വീട്ടിൽ 10 കിലോവാട്ടിന്റെ പാനലുണ്ടെന്ന് കരുതുക, 10 വാട്ടിന്റെ ഗ്രിഡ് ടൈ ഇൻവേർട്ടറും.
വീട്ടിലെ ലോഡ് ആകെ 10 കിലോവാട്ടെന്ന് കരുതുക.
ദിവസം വെയിലുള്ള സമയത്ത് 10 കിലോവാട്ട് ഉത്പാദിപ്പിക്കുകയുണ്ടായാൽ കണക്ട് ചെയ്ത് 10 കിലോവാട്ട് സോളാറിൽ പ്രവർത്തിക്കും. All equal, power produced = power consumed
വെയിൽ കുറഞ്ഞ് 8 കിലോവാട്ട് മാത്രം സോളാറിൽ ഉത്പാദിപ്പിച്ചാൽ, 2 കിലോവാട്ട് വൈദ്യുതലൈനിൽ നിന്നും കൂട്ടി പത്ത് മൊത്തം ലോഡിനു കൊടുക്കും.
അതേ പോലെതന്നെ, ലോഡ് കുറവാകുകയും ( 5 കിലോവാട്ട് ലോഡ്) സോളര്‍ പവര്‍ 10കിലോവാട്ടുമായാൽ 5 കിലോവാട്ട് ഗ്രിഡിലേക്കൊഴുക്കും അങ്ങിനെ ഈ 5 കിലോവാട്ടിന് കെ.എസ്.ഇ.ബി യില്‍ നിന്നും പൈസയും വാങ്ങിക്കാം.
http://www.mathrubhumi.com/story.php?id=424899
www.kaltechenergy.com

No comments:
Post a Comment