Wednesday, January 29, 2014

Usage of Hot Water

Air, Water, Food are the basic need of a Living Being. Without these no life can sustain on this earth. Over 70% percent of Earth's surface is covered with water; this makes earth a Living Planet. 
A man need to consume 8 to 9 glasses of water per day to maintain his health. Nowadays an average normal person knows this fact and he is taking sufficient quantity of water, still his immunity power is reducing. The reason behind this is intake of impure water. People prefer to drink cold or normal water even though they know that the best way to purifying water is by boiling. 
Researches show that intake of hot water or warm water not only in preventing germs, it has some exclusive benefits which make a few positive impacts on your skin and hair. Here we discuss about those beneficial aspects of drinking hot water.

To be continued................

www.kaltechenergy.com 

സൗരോർജ വൈദ്യുതി ലൈനിൽ കടത്തിവിടാൻ അനുമതി

എല്ലാവർക്കും അറിയുന്നത് പോലെ, സോളാർ എനർജി ഒരിക്കലും കോൺസ്റ്റന്റായി പവർ തരില്ല, സൂര്യപ്രകാശത്തിന്റെ അളവനുസരിച്ച് കൂടുകയും കുറയുകയും ചെയ്യും അതുകൊണ്ടുതന്നെ, സോളാർ പാനലിൽ നിന്നും നേരിട്ട് ഒരു ഉപകരണം പ്രവർത്തിപ്പിക്കാനാവില്ല, കാരണം ഉപകരണം ശരിയായി പ്രവർത്തിക്കാൻ ഒരേ അളവിലുള്ള വോൾട്ടേജും/കറണ്ടും (ഫ്രീഖ്വൻസിയും) വേണം.

ഈ ഏറ്റകുറവ് പരിഹരിക്കാനാണ്‌ സോളാർ പവറിനെപോഴും ബാക്കപ്പ് വേണമെന്ന് പറയുന്നത്, അത് ബാറ്ററിയാവാം മറ്റെന്ത് പവർ സോഴ്സുമാവാം (വൈദ്യുതിലൈനടക്കം).

ഈ ബാക്കപ്പടിസ്ഥാനപ്പെടുത്തിയാണ്‍ സോളാർ പവറിനെ രണ്ടായിതിരിച്ചിരിക്കുന്നത്, ബാറ്ററി ബാക്കപ്പ്‌ഡ്, ഗ്രിഡ് ബാക്കപ്പ്‌ഡ് ( ഗ്രിഡെന്നാൽ വൈദ്യുതി ലൈൻ).

നമ്മുടെ നാട്ടിൽ ഇന്ന് കാണുന്നതെല്ലാം ബാറ്ററി ബാക്കപ്പ്‌ഡ് ആണ്‌. ഒരു സോളാർ ചാർജ് കണ്ട്രോളർ, ഒരു ഇൻവേർട്ടർ , ബാറ്ററി , പിന്നെ സോളാർ പാനൽ. 

സോളാറിൽ നിന്നോ വൈദ്യുതിയിൽ നിന്നോ ബാറ്ററി, ചാർജ് ചെയ്യുന്നു, ഇൻവേർട്ടർ വഴി എ.സി പവർ ലഭിക്കുന്നു.

സോളാർ പകൽ സമയം മാത്രമുള്ള ഒന്നാണെന്ന് നമുക്കറിയാവുന്നതാണ്‌. അതുകൊണ്ടുതന്നെ പകൽ സമയത്ത് ഉത്പാദിപ്പിക്കുന്ന സോളാർ പവർ പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണിതിന്റെ ലക്ഷ്യം.

പ്രധാന ഘടകങ്ങൾ , പാനൽ, ഓൺഗ്രിഡ് സോളാർ ഇൻവേർട്ടർ (ശ്രദ്ധിക്കുക ഇവിടെ ചാര്‍ജ്ജ് കൺട്രോൾ ഇല്ല) ഗ്രിഡ് ടൈഡ് ഇൻവേർട്ടർ എന്നുപറയുന്ന ഈ ഇൻവേർട്ടർ വൈദ്യുതി ലൈനുമായിട്ടെപ്പോഴും സിങ്ക്രോണൈസ്‌ഡ് ആയിരിക്കും.

വളരെ അഡ്‌വാൻസ്ഡായ MPPT സാങ്കേതികമാണിതിൽ ഉപയോഗിക്കുന്നത്. അതായത് ആവശ്യത്തിനുള്ള പവർ കണക്കാക്കി, സോളാർ പവർ സിങ്ക്രോണൈസ്ഡ് ചെയ്ത് ലഭ്യമാക്കുന്നു, ഒരു ചെറിയ കണക്കിലൂടെ വ്യക്തമാക്കാം.

ഒരു വീട്ടിൽ 10 കിലോവാട്ടിന്റെ പാനലുണ്ടെന്ന് കരുതുക, 10 വാട്ടിന്റെ ഗ്രിഡ് ടൈ ഇൻവേർട്ടറും.

വീട്ടിലെ ലോഡ് ആകെ 10 കിലോവാട്ടെന്ന് കരുതുക.

ദിവസം വെയിലുള്ള സമയത്ത് 10 കിലോവാട്ട് ഉത്പാദിപ്പിക്കുകയുണ്ടായാൽ കണക്ട് ചെയ്ത് 10 കിലോവാട്ട് സോളാറിൽ പ്രവർത്തിക്കും. All equal, power produced = power consumed

വെയിൽ കുറഞ്ഞ് 8 കിലോവാട്ട് മാത്രം സോളാറിൽ ഉത്പാദിപ്പിച്ചാൽ, 2 കിലോവാട്ട് വൈദ്യുതലൈനിൽ നിന്നും കൂട്ടി പത്ത് മൊത്തം ലോഡിനു കൊടുക്കും.

അതേ പോലെതന്നെ, ലോഡ് കുറവാകുകയും ( 5 കിലോവാട്ട് ലോഡ്) സോളര്‍ പവര്‍ 10കിലോവാട്ടുമായാൽ 5 കിലോവാട്ട് ഗ്രിഡിലേക്കൊഴുക്കും അങ്ങിനെ ഈ 5 കിലോവാട്ടിന്‌ കെ.എസ്.ഇ.ബി യില്‍ നിന്നും പൈസയും വാങ്ങിക്കാം.



 http://www.mathrubhumi.com/story.php?id=424899

www.kaltechenergy.com

Wednesday, January 15, 2014

Immediate Requirement - Sales Engineer

Kaltech Energy seeks applications from engineering graduates with 2 years experience in sales to join their team as “Sales Engineer”, Salary up to 20000. Apply to cv@kaltechenergy.com

www.kaltechenergy.com

പുതിയ സാങ്കേതിക വിദ്യ എന്നും കാൾടെക്കിനൊപ്പം...

ഇന്ത്യയിലാദ്യമായി ഏറ്റവും പുതിയ കോറുഗേറ്റഡ് സാങ്കേതിക വിദ്യ

സോളാർ വാട്ടർ ഹീറ്റർ ടെക്ക്‌നോളജിയിലെ ഏറ്റവും പുതിയ ടെക്നോളജിയുമായ കോറുഗേറ്റഡ് ഇവാകുവേറ്റഡ് ട്യൂബടിസ്ഥാനപ്പെടുത്തിയ സോളാർ വാട്ടർ ഹീറ്ററുമായി കാൾടെക്ക് എനർജി സോളാർ വാട്ടർ ഹീറ്റർ.
കോറുഗേറ്റഡ് ട്യൂബുകൾ ഉപയോഗിക്കുമ്പോൾ, വൃത്താകൃതിക്ക് പകരം കോറുഗേറ്റഡായതിനാൽ (ചിത്രം കാണുക) കൂടുതൽ സൂര്യരശ്മികളെ ആഗീരണം ചെയ്യാൻ സാധിക്കുന്നു, അതുകൊണ്ടുതന്നെ സാധാരണ ത്രീലേയർ ട്യൂബുകളെ അപേക്ഷിച്ച് ക്ഷമത ( എഫിഷ്യൻസി) കൂടുതലുണ്ടാകുന്നു, ഫലമോ വളരെ ചെറിയസമയം കൊണ്ട് വെള്ളം ചൂടാകുന്നു.
തണുപ്പ് കാലത്തും മഴക്കാലത്തും സൂര്യപ്രകാശം കുറവ് മാത്രം ലഭിക്കുന്നതിനാൽ ഈ ട്യൂബടിസ്ഥാനപ്പെടുത്തിയ സോളാർ വാട്ടർ ഹീറ്ററുകൾ കൂടുതൽ ചൂട് കുറവുസമയം കൊണ്ടുറപ്പുനല്‍കുന്നു.

Friday, January 10, 2014

സോളാർ വാട്ടർ ഹീറ്റർ വിലകുറവിന്റെ രഹസ്യങ്ങൾ........

തണുപ്പ് കാലമായതിനാലും കേരളത്തിലിന്ന്‌ പലവിധവാഗ്ധാനങ്ങളുമായി സോളാർവാട്ടർഹീറ്റർ സുലഭമാണ്.

സൂക്ഷിച്ച് വിലയിരുത്തിയാൽ, മിക്കവാറും എല്ലാ സോളാർവാട്ടർഹീറ്ററും ഒരേ 'ഉറപ്പ്' കളാണ്‌ തരുന്നതെങ്കിലും ഒരേ കപ്പാസിറ്റിയും സാങ്കേതികവും ഉള്ള വിവിധ കമ്പനികളുടേ വിലകൾ തമ്മിൽ വലിയ അന്തരം കാണാം.
ഇങ്ങനെ അന്തരം കാണുമ്പോൾ, കേട്ട് കേൾവിയുള്ള ഒരു കമ്പനിയുടെ സോളാർവാട്ടർഹീറ്റർ വാങ്ങിക്കുകയാണ്  പതിവ്‌.
 
വിലകുറവിലോ, ബ്രാൻഡിന്റെ പേരിലോ മാത്രം നോക്കി സോളാർ വാട്ടർ ഹീറ്റർ വാങ്ങിയാൽ, ഉദ്ദേശിച്ച ഉപയോഗം നടക്കണമെന്നില്ല, ഇതിനു പുറമെ പണനഷ്ടവും ടെറസ്സിലെ സ്ഥലനഷ്ടവുമൊക്കെയാവും ഫലം.

എങ്ങിനെ നിലവാരമുള്ളത് തിരിച്ചറിയാമെന്ന് നോക്കാം:
വലിയ സാങ്കേതികതയൊന്നുമില്ലാത്ത സോളാർ വാട്ടർ ഹീറ്ററിന്റെ ഗുണനിലവാരം അവ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന മെറ്റീരിയലിന്റെ അളവിലും തൂക്കത്തിലും ആശ്രയിച്ചിരിക്കും.
 
ശരിയായ മെറ്റീരിയൽ ശരിയായ അളവിലും തൂക്കത്തിലും ഉപയോഗിച്ച് നിർമ്മിച്ച സോളാർ വാട്ടർ ഹീറ്റർ സൂചിപ്പിച്ച കപാസിറ്റിയിൽ ചൂടുവെള്ളത്തിനൊപ്പം വളരെ കാലം ഈടു നിൽക്കുകയും ചെയ്യും.

ഇങ്ങനെ നിർമ്മിക്കുമ്പോൾ മറ്റു സോളാർ വാട്ടർ ഹീറ്ററുകളുടെ വിലയിൽ നിന്നുമുള്ള വലിയ വ്യത്യാസം വരുമെന്ന് പറയേണ്ടതില്ലല്ലോ.
വിലകുറവിൽ  ഒരേപോലെയുള്ള സോളാർ വാട്ടർ ഹീറ്റർ എങ്ങിനെയാണ്‌ നിർമ്മിക്കുന്നതെന്ന് കാണുക.
 
രണ്ട് വിധത്തിലാണ്‌ നിർമ്മാതാക്കൾ മെറ്റീരിയൽ ലാഭിക്കുന്നത്, ഒന്ന്‌ സൂചിപ്പിച്ച അളവിൽ/കനത്തിൽ ഉപയോഗിക്കാതിരിക്കുക:

ഉദാഹരണം "ഉള്ളിലെ ടാങ്ക് സ്റ്റൈൻലെസ്സ് സ്റ്റീൽ കൊണ്ടുണ്ടാക്കിയതെന്ന് പറഞ്ഞാൽ" സ്റ്റീലാണോ അതോ ഐയേൺ ഷീറ്റാണോ എന്നെങ്ങിനെ ഉപഭോക്താവിനതുറപ്പിക്കാനാവും?

0.5mm കനമുള്ള ഷീറ്റാണ്‍ ടാങ്കുണ്ടാക്കാനുപയോഗിച്ചതെന്ന് പറയുന്നതെങ്ങിനെ ഉറപ്പിക്കാനാവും? ടാങ്ക് ആർക്കെങ്കിലും തുറന്നുനോക്കാനാവുമോ?

ഇവ തിരിച്ചറിയണമെങ്കിൽ ഒറ്റമാർഗ്ഗമേയുള്ളൂ, ഏതെങ്കിലും ഗുണനിലവാര സർട്ടിഫികറ്റുണ്ടോ എന്ന്‌ നോക്കുക, വെറുതെ പറഞ്ഞാൽ പോര സർട്ടിഫികറ്റ് കാണിക്കാനാവശ്യപ്പെടുക/അതല്ലെങ്കിൽ ഇതേ സോളാർ വാട്ടർ ഹീറ്റർ ഉപയോഗിച്ച് തൃപ്തിപ്പെട്ടവരോടന്വേഷിക്കുക.

ഇത്‌ ടാങ്കിനുള്ളിലെ കാര്യമാണെങ്കിൽ പുറമെ നിന്നുതന്നെ ഒരു വിധം സോളാർ വാട്ടർ ഹീറ്ററുകളുടെ ഗുണനിലവാരം മനസ്സിലാക്കാം.

താഴെയുള്ള ചിത്രം കാണുക, പേരുകേട്ട ഒരു സോളാർ വാട്ടർ ഹീറ്ററും കാൾടെക്ക് എനർജി സോളാർ വാട്ടർ ഹീറ്ററുമാണ്‍ ചിത്രത്തിലുള്ളത്.
 http://www.kaltechenergy.com/
ഒറ്റനോട്ടത്തിൽ തന്നെ കാൾടെക്കിന്റെ ടാങ്ക് നിർമ്മിക്കാനുപയോഗിച്ച സ്റ്റീൽ ഷീറ്റിന്റെ കനം മറ്റേ സോളാർ വാട്ടർ ഹീറ്ററിനേക്കാൾ കൂടുതലാണെന്ന് കാണാം അതെങ്ങിനെ മനസ്സിലാക്കാമെന്ന് താഴെ വിവരിക്കുന്നു

തിക്ക്നസ്സ് / കനം മുറവുള്ള സ്റ്റീൽ ഷീറ്റ് ഉപയോഗിക്കുന്നത് കൊണ്ടാണ്‌, ഷീട്ട് "കോറുഗേറ്റ്" ചെയ്തിരിക്കുന്നത് , ചിത്രത്തിലെ ആരോ കാണുക, ഇങ്ങനെ കോറുഗേറ്റ് ചെയ്തില്ലെങ്കിൽ കനം വളരെ കുറവുള്ള ഷീറ്റുപയോഗിക്കുന്നതിനാൽ ടാങ്ക് ശരിയായി ഷേപ്പിൽ നിർമ്മിക്കാൻ സാധ്യമല്ല.

കനം കുറഞ്ഞ ഷീറ്റ് ഉപയോഗിച്ച് കൊറുഗേറ്റ് ചെയ്ത് ടാങ്കുണ്ടാക്കിയാൽ "physical strength " മാത്രമേ വർദ്ധിക്കൂ material strength കൂടില്ല. അതായത്  പരിസ്ഥിതിമൂലമുള്ള നാശം ഉണ്ടാക്കുന്നതിനെ (ഉദാഹരണം തുരെമ്പെടുക്കൽ ) തടയില്ല.
തിക്ക്നസ്സ് കുറഞ്ഞ ഷീറ്റുപയോഗിച്ചാൽ, മെറ്റീരിയൽ ഹാൻഡലിങ്ങ് ലേബർ കോസ്റ്റും (Material Handling Labor Cost)മെറ്റീരിയൽ കോസ്റ്റിനൊപ്പം (Material Cost) കുറയുന്നു. 
കനം കുറവായതിനാല്‍, വെൽഡ്  ചെയ്യാൻ സാധിക്കില്ല, അപ്പോൾ  പ്രെസ്സ് ചെയ്തേ ടാങ്കുണ്ടാക്കാൻ സാധിക്കൂ, അങ്ങിനെ ടാങ്കുണ്ടാക്കുമ്പോൾ ചൂട് നഷ്ടപ്പെടാതിരിക്കാൻ നിറയ്ക്കുന്ന പഫ് (PUF) ഇൻസുലേഷൻ കുറച്ചുമാത്രമേ നിറയ്ക്കാൻ പറ്റൂ. കാരണം PUF നിറയ്ക്കുന്നത് പ്രഷറിലാണ്‌, കനം കുറഞ്ഞ ഷീറ്റായതിനാല്‍ അധികം പ്രഷറുപയോഗിച്ചാൽ ജോയിന്റ് പൊട്ടിപ്പോകും, അങ്ങിനെ ഇൻസുലേഷൻ മറ്റീരിയലും ലാഭിക്കുന്നു.
ഫോം ഡെൻസിറ്റി കുറവായാൽ വെള്ളത്തിന്റെ ചൂടധികം നിലനിൽക്കില്ലെന്ന് മാത്രമല്ല ഒരു വർഷക്കാലവും വേനൽ കാലവും കഴിഞ്ഞാൽ ടാങ്കിന്റെ ഉള്ളിലുള്ള  ഫോം നശിക്കും.

അതായത്
തിക്ക്നസ്സ് കുറഞ്ഞ ഷീറ്റ് ഉപേയാഗിക്കുന്നതിലൂടെ നേരിട്ടും, അതുകോണ്ടുതന്നെ കുറവ് ഫോം ഉപേയാഗിക്കുന്നതിനാൽ ആ വിധത്തിലും നിർമ്മാണ ചിലവ് മൂന്നും നാലും മടങ്ങാക്കി കുറയ്ക്കാൻ സാധിക്കുന്നു. ചുരുക്കത്തിൽ എല്ലാം ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസ്സിലായല്ലൊ?

ഇതുപോലെ മെറ്റീരിയൽ ലാഭിച്ചുമാത്രമാണ്‍ വിലകുറവിൽ സോളാർ വാട്ടർ ഹീറ്റർ നിർമ്മിക്കുന്നതും വിൽക്കുന്നതും.

അതുകൊണ്ട് നിങ്ങൾ സോളാർ വാട്ടർ ഹീറ്റർ വാങ്ങിക്കാനുദ്ദേശിക്കുന്നുവെങ്കിൽ, ഗുണനിലവാരം ഉറപ്പുവരുത്തിമാത്രം വാങ്ങുക; വിലകുറവിന്റേയും ബ്രാൻഡിന്റേയും പിറകെ പോകാതിരിക്കുക; വാങ്ങുന്നതിനുമുമ്പെ ഒന്ന് തൊട്ടുനോക്കൂ, നിലവാരം നിങ്ങൾക്ക് തിരിച്ചറിയാനാവും.
കൂടുതൽ വിവരം താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ തിരയാം.