Wednesday, December 18, 2013

Prerequisite prior to install solar water heater

*വീട് നിർമ്മിക്കുമ്പോൾ സോളാർ വാട്ടർ‍ ഹീറ്റർ സ്ഥാപിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ*
വീട് ഡിസൈൻ ചെയ്യുമ്പോൾ തന്നെ സോളാർ വാട്ടർ ഹീറ്റർ സ്ഥാപിക്കണമെന്ന ഉദ്ദേശം ഉണ്ടായിരിക്കുകയാണാദ്യം വേണ്ടത്.
അടുക്കളയ്ക്ക് മുകളിലോ ബാത്ത് റൂമിനുമുകളിലോ ഇതിനുള്ള സ്ഥലം കണ്ടെത്താനായൽ ഉത്തമം. മിക്കവരും ഒറ്റ ടാങ്കിൽ നിന്നും ബാത്ത് റൂമിലേക്കും അടുക്കളയിലേയ്ക്കും വെള്ളത്തിനുള്ള പൈപ്പ് കണക്ട് ചെയ്യുന്നത് കാണാം; ഇത് നല്ലതല്ല.
അടുക്കളയിലേയ്ക്കെപ്പോഴും സെപറേറ്റ് ടാങ്കുപയോഗിക്കുന്നത് ബാക്ടീരിയ വരുന്നത് തടുക്കാനാവും; ഒരു വലിയ ടാങ്ക് പൊതു ഉപയോഗത്തിനും, അതിൽ നിന്നും ഓവർ ഫ്ലോയിലൂടെ മറ്റൊരു ചെറിയ ടാങ്കിലേക്ക് വെള്ളം വരുത്തി അത് ഡയറക്ടായി അടുക്കളയിലേക്കുപയോഗിക്കാനായാൽ ശുദ്ധമായ വെള്ളം അടുക്കളയിൽ ലഭ്യമാവും.
അടുക്കളയിലേക്കുള്ള ടാങ്കിൽ നിന്നുമായിരിക്കണം സോളാർ വാട്ടർ ഹീറ്ററിലേക്കുള്ള വെള്ളമെടുക്കേണ്ടത്. അതിനായി ഒരു 3/4″ പൈപ്പ്, സോളാർ വാട്ടർ‍ ഹീറ്റർ സ്ഥാപിക്കാനുള്ള സ്ഥലത്തേക്ക് സ്ഥാപിക്കുക.
പിന്നീട് ഇതേ സ്ഥലത്തുനിന്നും ഒരോ ബാത്ത് റൂമിലേക്കും അടുക്കളയിലേയ്ക്കും ചൂടുവെള്ളത്തിനുള്ള പൈപ്പ് സ്ഥാപിക്കുക.
ചൂടുവെള്ളത്തിനുള്ള പൈപ്പിന്റെ നീളം കഴിയുന്നതും കുറയ്ക്കാൻ ശ്രദ്ധിക്കണം മാത്രമല്ല, ബാത്ത് റൂമിനേക്കാൾ അടുക്കളയ്ക്കടുത്തേയ്ക്ക് സോളാർ വാട്ടർ‍ ഹീറ്റർ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താനായാൽ നല്ലത് അതിനുള്ളകാരണം, നീളകുറഞ്ഞ പൈപ്പാണെങ്കിൽ വെള്ളത്തിന്റെ ചൂട് നഷ്ടപ്പെടാതെ അടുക്കളയിലേയ്ക്കെപ്പോഴും ചൂടുവെള്ളം ലഭ്യമാക്കാനിതുസഹായിക്കും.

No comments:

Post a Comment