സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുന്നതെങ്ങിനെ
ചിലവില്ലാതെ സോളാർ വാട്ടർ ഹീറ്ററിൽ നിന്നും സുലഭമായി ലഭിക്കുന്ന
ചൂടുവെള്ളം ശരിയായ അർത്ഥിലുപയോഗിച്ച് വരുമാനമുണ്ടാക്കാനിനിയും
വൈകിക്കൂടാ എന്നാൽ സോളാർ വാട്ടർ ഹീറ്ററുകളെ ഇലക്ട്രിക്
ഹീറ്ററുകൾക്ക് പകരമായിമാത്രം കാണുന്ന രീതി മാറിയാലേ അതിനു സാധ്യമാകൂ.
സോളാർ വാട്ടർ ഹീറ്ററുകൾ വിശാലമായ അർത്ഥത്തിലുപയോഗിച്ചാൽ പ്രത്യക്ഷത്തിലുള്ള ഇലക്ട്രിസിറ്റി ബില്ലിലുണ്ടാകുന്ന കുറവിനൊപ്പം പരോക്ഷമായി മറ്റുപലഗുണങ്ങളുമുണ്ടെന്ന് മനസ്സിലാക്കാം. ഉദാഹരണത്തിന്, സോളാർ വാട്ടർ ഹീറ്ററിലെ ചൂടുവെള്ളം പാചകത്തിനുപയോഗിച്ചാൽ, കുക്കിങ്ങ് ഗ്യാസിന്റെ ഉപഭോഗം കുറക്കാമെന്നതിനൊപ്പം സമയം ലാഭിക്കാം;
അറുപതോ എഴുപതോ ഡിഗ്രിയിൽ ലഭിക്കുന്ന ചൂടുവെള്ളം നേരിട്ട് കുക്കിങ്ങിനുപയോഗിക്കുമ്പോൾ കുറച്ചൊന്നും സമയമല്ല ലാഭിക്കാനാവുക. പാത്രം കഴുകാൻ സോളാർ വാട്ടർ ഹീറ്ററിൽ നിന്നുമുള്ള ചൂടുവെള്ളം ഉപയോഗിച്ചാൽ, ഡിഷ് വാഷ് ലിക്വിഡിന്റെ ഉപയോഗം കുറയ്ക്കുന്നതിനൊപ്പം പാത്രങ്ങളെ അണുവിമുക്തമാക്കുന്നു.
കൈകഴുകാനും കുടിക്കാനും ചൂടുവെള്ളം ഉപയോഗിച്ചാൽ രോഗാണുക്കളെമാറ്റി നിർത്താമെന്ന് പറയേണ്ടതില്ലല്ലോ! മുകളിൽ സൂചിപ്പിച്ചതൊക്കെ പ്രത്യക്ഷത്തിലുള്ള ഗുണങ്ങളാണെങ്കിൽ പരോക്ഷമായുണ്ടാകുന്ന ഗുണങ്ങൾ കാണുക;
ഉപയോഗിക്കുംതോറും കുറഞ്ഞുവരുന്ന ഒന്നാണല്ലോ ഭൂമിയിലുള്ള ഊർജ്ജ സ്രോദസ്സുകൾ, സോളാർ വാട്ടർ ഹീറ്ററുപയോഗിക്കുമ്പോൾ, കുക്കിങ്ങ് ഗ്യാസിന്റേയും വിറകിന്റേയും ഉപഭോഗം കുറയ്ക്കുന്നു അതുവഴി പരിസ്ഥിതി സംരക്ഷിക്കപ്പെടുന്നു.
എന്നാൽ വേനൽകാലത്തും, മഴക്കാലത്തും, മഞ്ഞ്കാലത്തും നല്ല ചൂടുവെള്ളം ലഭ്യമാക്കുന്ന നിലവാരമുള്ള സോളാർ വാട്ടർ ഹീറ്ററുകളുപയോഗിച്ചാലേ ഇതെല്ലാം സാധ്യമാകൂ. വിലകുറവടക്കം പല വാഗ്ധാനങ്ങളുമായി പരസ്യം ചെയ്ത് പലവിധ സോളാർ വാട്ടർ ഹീറ്ററുകൾ മാർക്കെറ്റിലുണ്ടാകുമ്പോൾ, നല്ല നിലവാരമുള്ളത് തിരിച്ചറിയാൻ കഴിയുന്നിടത്താണ് ഉപഭോക്താവിന്റെ മിടുക്കിരിക്കുന്നത്.

സോളാർ വാട്ടർ ഹീറ്റർ വാങ്ങാൻ പോകുന്നതിനു മുമ്പ്, ഏത്
തരത്തിലുള്ളത്, എത്ര കപ്പാസിറ്റിയിലുള്ളത് എന്നതിനെപ്പറ്റിയൊക്കെ നല്ല
ധാരണയില്ലെങ്കിൽ സെയിൽസ്മാന്റെ ബുദ്ധി പ്രവർത്തിക്കും ഏതെങ്കിലും
സോളാർ വാട്ടർ ഹീറ്റർ വാങ്ങിസ്ഥാപിക്കും, ഉദ്ദേശിച്ച ഫലം
കിട്ടാതെവരുമ്പോൾ പിന്നെ സംഭവിക്കുന്നത്;
" ഏയ് സോളാർ വാട്ടർ ഹീറ്ററോ, ... അത് ചൂടൊന്നും തരൂല്ല... ചൂടുകാലത്ത് കുറച്ചു ചൂടുവെള്ളം കിട്ടിയാൽ ഭാഗ്യം "
എന്നൊരു കമന്റും പാസാക്കി ഉപഭോക്താവ് അതിനെ പറ്റി മറക്കും ഇതിൽ പറയുന്ന രീതിയിൽ നിങ്ങൾ സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുത്താൽ മുകളിൽ സൂചിപ്പിച്ച എല്ലാ രീതിയിലും നിങ്ങൾക്കുപയോഗിക്കാം.
സോളാർ വാട്ടർ ഹീറ്റർ - കപ്പാസിറ്റി
ഒരു ദിവസം ലഭ്യമാക്കുന്ന ചൂടുവെള്ളത്തിന്റെ അളവാണൊരു സോളാർ വാട്ടർ ഹീറ്ററിന്റെ കപ്പാസിറ്റി. 100 LPD എന്നാൽ ഒരു ദിവസം 100 ലിറ്റർ ചൂടുവെള്ളം കിട്ടുമെന്നർത്ഥം. സോളാർ വാട്ടർ ഹീറ്റർ വാങ്ങാൻ പോകുന്നതിനു മുമ്പെ, ഒരു ദിവസം തനിക്കെത്ര ചൂടുവെള്ളം ആവശ്യമെന്നതിനെപ്പറ്റി ധാരണ ഉപഭോക്താവിനുണ്ടായിരിക്കണം. കുളിക്കാൻ മാത്രമാണോ, അതോ കുളിക്കാനും കുടിക്കാനും മാണോ അതുമല്ല പാചകത്തിനും ഉപയോഗിക്കുമോ എന്നൊക്കെ ആദ്യമേ തീരുമാനിക്കണം.
കുളിക്കാൻ മാത്രമാണെങ്കിൽ, 2 പേർക്കൊരു ദിവസം 100 ലിറ്റർ മതിയാവും എന്നാൽ അടുക്കളയിലേക്കും മറ്റും എടുക്കുന്നുണ്ടെങ്കിൽ കപ്പാസിറ്റി കൂടുതൽ എടുക്കേണ്ടിവരും
സോളാർ വാട്ടർ ഹീറ്റർ എത്രവിധം
കപ്പാസിറ്റി തീരുമാനിച്ചാൽ പിന്നെ വേണ്ടത് ഏത് തരത്തിലുള്ള സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമെന്നാണ്. കുളിക്കാനുപയോഗിക്കുന്ന വെള്ളം ബക്കറ്റുകളിലെടുത്താണുപയോഗിക്കു

എന്നാൽ കുളിമുറികളിൽ ഉപയോഗിക്കുന്നത് പ്രഷറോടുകൂടിയ വെള്ളം മിക്സറിലാക്കിയാണെങ്കിൽ പ്രഷറുള്ള തരത്തിലുള്ളതാണുപയോഗിക്കേണ്ടത്.
ഏത് സാങ്കേതികവിദ്യയിലുള്ളത് ഉപയോഗിക്കും
പ്രധാനമായും സോളാർ വാട്ടർ ഹീറ്ററുകൾ രണ്ട് സാങ്കേതികവിദ്യയിലുള്ളതാണുള്ളത്, കാലങ്ങളായുപയോഗിച്ചുവരുന്ന ഫ്ലാറ്റ് ടൈപ്പും പിന്നെ ഏറ്റവും പുതിയ സാങ്കേതിക വിദ്ധ്യയിൽ നിർമ്മിക്കുന്ന ഇവാകുവേറ്റഡ് ട്യൂബ് അടിസ്ഥാനപ്പെടുത്തിയുള്ളതും.
സാങ്കേതികമായി പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി സൂര്യപ്രകാശത്തിൽ നിന്നും താപം സ്വീകരിക്കുന്ന കോപ്പർ ട്യൂബാണ് ഫ്ലാറ്റ് പ്ലേറ്റ് കളക്ടർ ടൈപ്പിലുള്ളത്. ഇവാകുവേറ്റഡ് ട്യൂബ് കളക്ടർ ടൈപ്പിലുള്ളവ സോളാർ വാട്ടർ ഹീറ്ററിന്റെ പുതിയ തലമുറയാണ്.
രണ്ട് വിഭാഗത്തിനും അവയുടേതായ ഗുണങ്ങളുണ്ടെങ്കിലും ഉപയോഗിക്കുന്ന സ്ഥലത്തിന് വലിയ പ്രാധാന്യമുണ്ട്. പരന്നിരിക്കുന്ന പ്രതലമുള്ള സോളാർ കളക്‌ടറായതിനാൽ രാവിലേയും വൈകീട്ടുമുള്ള കിരണങ്ങൾ പതിക്കില്ലെങ്കിലും നട്ടുച്ചക്കുണ്ടാകുന്ന കിരണങ്ങൾ പൂർണ്ണമായും അവയിൽ പതിക്കുകയും ചെറിയ സമയം കൊണ്ട് ചൂടുവെള്ളം ടാങ്കിൽ നിറയുകയും ചെയ്യും നല്ല നിലവാരമുള്ള ടാങ്കാണെങ്കിൽ താപനഷ്ടം കുറവായതിനാൽ ലഭിക്കുന്ന വെള്ളത്തിനും നല്ല ചൂടുണ്ടാകും.
ഇനി ഇവാകു്‌വേറ്റഡ് ട്യൂബ് ടൈപ്പ് സോളാർ കളക്ടറുകളുടെ കാര്യമെടുത്താൽ അതിന്റെ വട്ടത്തിലുള്ള ആകൃതികൊണ്ട്, ഏതു വശത്തുനിന്നും സൂര്യകിരണങ്ങൾ പതിക്കുകയും അവയിൽ നിന്നൊക്കേയും താപം ആഗിരണം ചെയ്യുന്നു.
ഇതുകൊണ്ടുതന്നെ രാവിലെ മുതൽ വൈകുന്നേരം വരേയും സോളാർ കളക്ടർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
കളക്ടറുകളുടെ താപ നഷ്ടം നോക്കുക, ചുറ്റും വാക്വമുള്ള ഇവാകുവേറ്റഡ്
ടൈപ്പിൽ നിന്നും ഒരിക്കൽ ചൂടായ വെള്ളത്തിൽ നിന്നും ചൂടൊരിക്കലും
പുറത്ത് പോകില്ല എന്നാൽ ഫ്ലാറ്റ് ടൈപ്പിൽ രാത്രികാലത്ത് ചൂട്
നഷ്ടപ്പെടുന്നു.
രണ്ട് തരത്തിലുള്ളതും താരദമ്യം ചെയ്താൽ, ഡെല്‍ഹിപോലുള്ള സ്ഥലങ്ങളിൽ
ഫ്ലാറ്റ് ടൈപ്പും കേരളം പോലുള്ള സ്ഥലങ്ങളിലേക്ക് ഇവാകുവേറ്റഡ് ടൈപ്പ്
സോളാർ വാട്ടർ ഹീറ്ററുമാണുത്തമം.
സ്റ്റോറേജ് ടാങ്ക്
എത്ര ഗുണമുള്ള സോളാർ കളക്ടറായാലും, ഗുണനിലവാരമില്ലാത്ത ടാങ്കായാൽ, ചൂടുവെള്ളം നട്ടുച്ചക്ക് മാത്രമേ ലഭിക്കൂ.
നല്ല ടാങ്കെന്നാൽ , നിർമ്മിക്കാനുപയോഗിച്ച മെറ്റീരിയൽ നല്ലെതെന്നാണർത്ഥം.
ഉള്ളിലെ ടാങ്ക് സ്റ്റൈൻലെസ്സ് സ്റ്റീലുകൊണ്ടുണ്ടാക്കിയതല്ലെങ്കിൽ
ഉള്ളീൽ തുരുമ്പെടുത്ത് നശിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സ്റ്റൈൻലെസ്സ്
മെറ്റീരിയൽ പോലെത്തന്നെ തിക്ക്‌നസ്സും വളരെ പ്രധാനമാണ്.
തിക്ക്‌നസ്സ് കുറഞ്ഞ മെറ്റീരിയൽ ഉപയോഗിച്ചു ടാങ്കുണ്ടാക്കിയാൽ പ്രഷറിൽ
ഇൻസുലേഷൻ PUF
നിറയ്ക്കുന്ന സമയം ടാങ്കിന്റെ ജോയിന്റ് വിടുന്നതിനാൽ കുറവ് ഇൻസുലേഷൻ PUF
മാത്രമേ നിറക്കായ്ക്കാൻ സാധിക്കൂ, അതാവട്ടെ താപ നഷ്ടമുള്ള ഒരു ടാങ്കാവും
നിർമ്മിക്കാനാവുക. 0.5 എം.എം തിക്ക്‌നസ്സുള്ള സ്റ്റൈൻലെസ്സ് സ്റ്റീൽ ടാങ്കാണുള്ളീലെന്നുറപ്പുവരുത്തണം.
മാത്രമല്ല വെൽഡെഡായതല്ലെങ്കിൽ (പ്രസ്സ് ടൈപ്പ് ജോയിന്‍റ്റ്) ഒരു
വർഷക്കാലവും വേനൽ കാലവും കഴിഞ്ഞൽ ഉള്ളിലെ ടാങ്ക് ജോയിന്റ് വിടാൻ
സാധ്യതയുണ്ട്.
അതായത് ചുരുങ്ങിയതൊരു പത്ത് വർഷം നന്നായി പ്രവർത്തിക്കണമെങ്കിൽ സോളാർ വാട്ടർ ഹീറ്ററുകളുടെ ഉൾ ടാങ്ക് 0.5
എംഎം തിക്ക്‌നസ്സോടുകൂടിയ സ്റ്റൈന്‍ലെസ്സ് സ്റ്റീൽ മെറ്റീരിയൽ കൊണ്ടുള്ള വെൽഡ് ചെയ്തവയായിരിക്കണം.
ഇന്‍സുലേഷന്‍ തിക്ക് നസ്സ്:
ടാങ്കിൽ നിറയുന്ന ചൂടുവെള്ളത്തിന്റെ ചൂട് നഷ്ടപ്പെടാതെ സൂക്ഷിക്കുന്നത് ഇൻസുലേഷനാണ്.
ചുരുങ്ങിയത് 50 എംഎം തിക്ക്‌നസ്സുള്ള ഹൈഡെൻസിറ്റി PUF ഇൻസുലേഷനില്ലെങ്കിൽ രാവിലെ ചൂടുവെള്ളം കിട്ടില്ല.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, വെറുതെ 50എംഎം തിക്ക്‌നസ്സ് എന്നുപറഞ്ഞതുകൊണ്ടാവില്ല, ഹൈഡെൻസിറ്റിയെന്നുറപ്പുവരുത്തണം .
ഡെന്‍സിറ്റി ഇല്ലാതെ 50എംഎം ഇൻസുലേഷൻ ഉണ്ടായാൽ ചൂട്
പിടിച്ചുനിർത്താനാവില്ല മാത്രമല്ല, ഒരു വേനലും വർഷവും കഴിഞ്ഞാൽ ഇൻസുലേഷൻ ബ്രേക്കാവും തുടർന്ന് ടാങ്ക് നശിക്കും.
മനസ്സിലാക്കുക, ഉള്ളിലെ ടാങ്കിന് തിക്ക്‌നസ്സ് കുറവാണെങ്കിൽ വെൽഡ്
ചെയ്യാൻ സാധിക്കില്ല, അപ്പോൾ പ്രെസ്സ് ചെയ്തേ ടാങ്കുണ്ടാക്കാൻ സാധിക്കൂ,
അങ്ങിനെ ടാങ്കുണ്ടാക്കുമ്പോൾ, ഇൻസുലേഷൻ PUF ശരിയായ
ഡെന്‍സിറ്റിയിൽ നിറയ്ക്കാൻ സാധിക്കില്ല. ചുരുക്കത്തിൽ എല്ലാം
ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസ്സിലായല്ലോ.
ഫ്രെയിമ്
സ്റ്റോറേജ് ടാങ്കും കളക്ടറും കഴിഞ്ഞാൽ പിന്നെ നോക്കേണ്ടത് ഫ്രെയിമാണ്,
എല്ലായ്പ്പോഴും വെയിലും മഴയും കൊണ്ട് പുറത്തിരിക്കുന്ന ഒന്നാണ് സോളാർ
വാട്ടർ ഹീറ്റർ അതുകൊണ്ട് തന്നെ നല്ല കനത്തിലുള്ള ഫ്രെയിമല്ലെങ്കിൽ
പെട്ടെന്ന് തന്നെ തുരുമ്പെടുത്ത് നശിക്കും.
ഏത് കമ്പനിയിൽ നിന്നും സോളാർ വാട്ടർ ഹീറ്റർ വാങ്ങുമ്പോഴും മുകളിൽ
സൂചിപ്പിച്ചതെല്ലാം കൃത്യമായി മനസ്സിലാക്കിയതിനു ശേഷം മാത്രം വാങ്ങുക
എന്നാൽ, മുകളിൽ സൂചിപ്പിച്ചതൊക്കെത്തന്നെയാണ്‍ തങ്ങളുടെ സോളാർ
വാട്ടർ ഹീറ്ററെന്ന് പറഞ്ഞാൽ ഉപഭോക്താവിന് തുറന്നുനോക്കി
വിലയിരുത്താനാവില്ലല്ലോ അവിടെയാണ്, സർട്ടിഫിക്കറ്റുകളുടെ
പ്രസക്തിയിരിക്കുന്നത്.
നല്ല സോളാർ വാട്ടർ ഹീറ്ററിന്റെ ഗുണനിലവാരം കാഴ്ചയിൽ തന്നെ
മനസ്സിലാക്കാം, ഗുണനിലവാരം ഉറപ്പുവരുത്തിയ സർട്ടിഫിക്കറ്റുള്ളതോ
അല്ലെങ്കിൽ കാലങ്ങളായുപയോഗിച്ച് തൃപ്തിയുള്ളവരോടോ അൻവേഷിച്ച് മാത്രം
സോളാർ വാട്ടർ ഹീറ്റർ വാങ്ങുക അല്ലാത്ത പക്ഷം നിങ്ങൾക്ക്
നഷ്ടമാകുക പണവും ടെറസ്സിലെ സ്ഥലവുമാകും.
Important:
A good quality / reliable solar water heater will have the following:
For Kerala - ETC is better than flat type, reasons above.
Inner tank material : stainless steel with thickness 0.5 mm welded
Insulation thickness : 50mm High density PUF which is very important
Heavy mounting frame
The best way is , verify with those who have used for years.
For any information regarding solar water heater / solar energy please contact info@kaltechenergy.com
സോളാർ വാട്ടർ ഹീറ്ററെ പറ്റിയ്യൊ സാങ്കേതികത്തെപറ്റിയോ സോളാർ എനർജിയെപറ്റിയോ അറിയണമെന്നുണ്ടെങ്കിൽ ബന്ധപ്പെടുക © copyright protected info@kaltechenergy.com
No comments:
Post a Comment