Wednesday, April 16, 2014

ഏവർക്കും Kaltech Energy-യുടെ വിഷു ആശംസകൾ

Photo: ഏവർക്കും Kaltech Energy-യുടെ വിഷു ആശംസകൾ

സോളാർ പാനലിൽ നിന്ന് ഇലക്ട്രിസിറ്റിയും ചൂട് വെള്ളവും ഒരേസമയത്ത്

ഒരേസമയത്ത് ഇലക്ട്രിസിറ്റിയും ചൂടുവെള്ളവും ഉത്‌പാദിപ്പിക്കുന്ന സോളാർ പാനലുകൾ അധികം താമസിയാതെ കൊമേർഷ്യലായി ലഭ്യമായേക്കും. സോളാർ വാട്ടർ ഹീറ്ററിന് തുല്യമല്ലെങ്കിലും താരതമ്യേനെ ചൂടുകുറവുള്ള അപ്ലിക്കേഷനായ സ്വിമ്മിങ്ങ് പൂൾ ഹീറ്റിങ്ങിനും, പ്രീ- ഹീറ്റിങ്ങിനും ഇത്തരം പാനലുകൾ ഉപയോഗപ്രദമായേക്കും. ടെസ്റ്റിങ്ങ് / സര്ട്ടിഫിക്കേഷൻ പ്രോസസ്സസ്സിങ്ങ് തുടങ്ങിയവയൊക്കെ ഇനിയും നടക്കേണ്ടിവരുമെങ്കിലും സോളാർ എനർജി സെക്ടർ വളരെ താത്പര്യത്തോടെയാണീ പാനലിനെ കാണുന്നത്. പ്രധാനമായി ഇത്തരം പാനലുകളുടെ ഗുണം യുണിറ്റ് ഏരിയയുടെ എനർജി ഉത്പാദനം കൂടുതലെന്നതാണ്.

ഇലക്ട്രിസിറ്റിയും താപോർജ്ജവും ഒരുമിച്ചുത്പാദിപ്പിക്കുന്ന പാനലുകൾ ഹൈബ്രിഡ് പാനലുകൾ എന്നാണറിയപ്പെടുന്നത്.

100 വാട്ട് ഇലക്ട്രിസിറ്റി ഉത്പാദിപ്പിക്കുന്ന പി.വി പാനൽ 100 വാട്ട് ഉത്പാദിപ്പിക്കുക STC യിലാണ്‍,( Standard Test Conditions:1000W/m2; 25°C) ചൂട് മാത്രം കണക്കാക്കിയാൽ 25°C ചൂടിലാണിത്രയും ഇലക്ട്രിസിറ്റി പവർ ഉത്പാദിപ്പിക്കുക.

പാനലിൽ ചൂട് വർദ്ധിക്കും തോറും ഇലക്ട്രിസിറ്റിയുടെ ഉത്‌പാദനം കുറയും ( ഏകദേശം ഒരു ഡിഗ്രി ചൂട് വർദ്ധിച്ചാൽ 0.5% പവർ കുറയും).

പലഘടകങ്ങളും അടിസ്ഥാനപ്പെടുത്താമെങ്കിലും സാധാരണ സോളാർ പാനലുകൾ പ്രവർത്തിക്കുമ്പോൾ 50°C ഡിഗ്രി കണക്കാക്കിയാൽ തന്നെ 12.5% പവർ കുറഞ്ഞാൽ ലഭിക്കുക 87.5 വാട്ട് മാത്രമാവും.

സോളാർ ഇലക്ട്രിക്ക് പാനലുകളിലെ താപോർജ്ജം വെള്ളം ചൂടാക്കാൻ ഉപയോഗിക്കുംപോൾ രണ്ട് ഗുണമാണുണ്ടാവുന്നത്.

  1. സോളാർ പാനൽ തണുക്കുന്നത് മൂലം എഫിഷ്യൻസി വർദ്ധിക്കുന്നു (ഇലക്ട്രിസിറ്റിയിൽ ഉണ്ടാകുന്ന നഷ്ടം കുറക്കാനാവുന്നു)
  2. ചൂടുവെള്ളവും ഒരേസമയത്ത് ഒരേപാനലിൽ നിന്നും ലഭിക്കുന്നു അതുകൊണ്ടുതന്നെ യൂണിറ്റ് ഏരിയയിൽ നിന്നും ഉത്‌പാദിപ്പിക്കുന്ന എനർജി ഫാക്ടരും കൂടുതലെന്ന് പറയേണ്ടതില്ലല്ലൊ. 
സോളാർ ഹൈബ്രിഡ് പാനലുകളുടെ പ്രയോറിറ്റി വൈദ്യുതി ഉത്പാദനമായതിനാൽ, സോളാർ പി.വി സെക്ടറിന് വ്യത്യാസമില്ലെങ്കിലും പി.വി പാനലിന്റെ ക്ഷമത വർദ്ധിപ്പിക്കാൻ തെർമൽ സെക്ടറിൽ കുറച്ച് കോമ്പ്രൊമൈസ് ചെയ്യുന്നുണ്ട്.

ഒന്നാമതായി സോളാർ പവർ പാനലിനടിയിൽ സ്ഥാപിച്ചിട്ടുള്ള സോളാർ തെർമൽ പാനലിൽ ഡിഫ്യൂസ്ഡ് സോളാർ റേഡിയേഷൻസാണധികം പതിക്കുക അതുകൊണ്ടുതന്നെ എഫിഷ്യൻസി സാധാരണ തെർമൽ പാനലുകളേക്കാൾ കുറവായിരിക്കും.
ഇത് സ്വാഭാവികമായി സംഭവിക്കുമ്പോൾ മനപൂർവം തെർമൽ ഇൻസുലേഷനിലും കുറവുവരുത്തുന്നുണ്ട്. അല്ലാത്ത പക്ഷം പാനലിൽ താപംകൂടുകയും അത് സോളാർ പി.വി.പാനലിന്റെ ക്ഷമത കുറക്കുകയും ചെയ്യും.

ചുരുക്കത്തിൽ ഹൈബ്രിഡ് പാനലിന്റെ സോളാർ പി.വി വശത്തിൽ വ്യത്യാസമില്ലെങ്കിലും തെർമൽ വശത്തിൽ കാര്യമായ കുറവുണ്ടാകും (സാധാരണ തെർമൽ പാനലിനെ അപേക്ഷിച്ചാണ് സൂചിപ്പിക്കുന്നത്).

സോളാർ ഹൈബ്രിഡ് പാനലിനെ ഉപയോഗപ്പെടുത്തുന്നത്.

സൂചിപ്പിക്കുന്ന പവർ ഉത്പാദിപ്പിക്കാൻ ഹൈബ്രിഡ് പാനൽ നല്ലൊരു ഓപ്ഷനാണ്. ഒപ്പം 25-30 ഡിഗ്രിവരെ ചൂടുവെള്ളം സ്വിമ്മിങ്ങ് പൂൾ ഹീറ്റിങ്ങിനും, അതുപോലെ പ്രീ ഹീറ്റിങ്ങിനും ഉപയോഗിക്കാം.

 
www.kaltechenergy.com

Wednesday, April 9, 2014

സോളാർ വാട്ടർ ഹീറ്റർ തിരഞ്ഞെടുക്കുമ്പോൾ

പലതരത്തിലും, തലത്തിലുമുള്ള സോളാർ വാട്ടർ ഹീറ്ററുകൾ മാർക്കറ്റിൽ ഉള്ളപ്പോൾ നല്ലത് തിരഞ്ഞെടുക്കുക എന്നത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട് തന്നെയാണ്.

കേരളത്തിലെ കാലാവസ്ഥക്ക് ഫ്ളാറ്റ് ടൈപ്പല്ല ട്യൂബ് ടൈപ്പാണെന്നത് മുമ്പെ എഴുതിയത് ശ്രദ്ധിച്ചിരിക്കുമല്ലോ?
< http://bestsolarwaterheater.blogspot.in/2014/02/blog-post.html >

ട്യൂബ് ടൈപ്പ് തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നാണിവിടെ സൂചിപ്പിക്കുന്നത്.
  • ട്യൂബിന്റെ നീളം : പ്രധാനമായും രണ്ട് നീളത്തിലുള്ള ട്യൂബുകൾക്കൊണ്ടുള്ളത് ലഭ്യമാണ്, 1500mm ഉം 1800mm ; നീളം കൂടിയതാണുത്തമം എന്ന് പറയേണ്ടതില്ലല്ലോ.
  • ഡയാമീറ്റർ: നീളം പോലെത്തന്നെ 47mm-ലും 58mm-ലും ട്യൂബുകൾ ലഭ്യമാണ്, ഇവിടേയും 58mm ആണുത്തമം. നീളവും ഡയമീറ്ററും കൂടിയ ട്യൂബ് ഉപയോഗിച്ച സോളാർ വാട്ടർ ഹീറ്റർ പെട്ടെന്ന് വെള്ളം ചൂടാക്കുന്നു.
    വണ്ണം കുറഞ്ഞ ട്യൂബുകളുള്ളതാണെങ്കിലും എണ്ണം കൂട്ടിയാൽ ഒരേ അളവുതന്നെയല്ലെ എന്ന ന്യായീകരണം ശരിയല്ല.
    അതായത്, 47mmവണ്ണത്തിലുള്ള 15 ട്യൂബുകള്‍ ഉപയോഗിക്കുന്നതും 58mm വണ്ണത്തിലുള്ള 10 എണ്ണം ഉപയോഗിക്കുന്നതും ഒന്നുതന്നെ എന്നുതോന്നാമെങ്കിലും ടെക്ക്‌നിക്കലി രണ്ട് പ്രശ്നമുണ്ട്;
    • വണ്ണം കൂടിയവയായിരിക്കും എഫ്ഫെക്ടീവായിട്ട് സോളാർ റേയ്സ് കളക്ട് ചെയ്യുക (അപ്പേർചർ കുറവുള്ളതുകൊണ്ടാണിത്)
    • 15 ട്യൂബുകൾ എന്നാൽ ടാങ്കിൽ 15 ദ്വാരങ്ങൾ എന്നാണർത്ഥം, കൂടുതൽ ദ്വാരങ്ങൾ ഉള്ളത് ടാങ്കിന്റെ ബലം കുറയ്ക്കുമെന്നു മാത്രമല്ല, ടാങ്കിൽ നിന്നും കൂടുതൽ ചൂട് നഷ്ടപ്പെടുന്നു.
  • ട്യൂബുകൾ പലവിധത്തിലുണ്ട്, ത്രീ ലേയർ ആണിന്നത്തേ ഏറ്റവും എഫിഷ്യൻസിയുള്ള ട്യൂബുകൾ.
  • ഇതൊന്നുമല്ലാതെ ഏറ്റവും പുതിയ ട്യൂബുകൾ ഇപ്പോൾ Kaltech Energy
    നിര്‍മ്മിക്കുന്നുണ്ട്, 2100mm / കോറുഗേറ്റഡ് (Corrugated) ടൈപ്പായ  ഈ ട്യൂബ് മറ്റുളതിനേക്കാൾ 25% കൂടുതൽ എഫിഷ്യന്റാണ്, അതായത് പെട്ടെന്ന് വെള്ളം ചൂടാവുന്നു. കോറുഗേറ്റഡ് സർഫസായതിനാൽ കൂടുതൽ താപം ആഗിരണം ചെയ്യുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്.
വിലകുറവും/ വലിയ ബ്രാൻഡുകളും നോക്കിവാങ്ങുന്നതിനുമുമ്പെ ട്യൂബിന്റെ സ്പെസിഫിക്കേഹൻ
ചോദിച്ചുമനസ്സിലാക്കി വാങ്ങുക, നമുക്ക് വേണ്ടത് തണുപ്പ് കാലത്തും മഴക്കാലത്തും ചൂടുവെള്ളം ഉറപ്പുതരുന്ന, ലീക്കില്ലാത്ത സോളാർ വാട്ടർ ഹീറ്ററുകളാണ്.

ആരാണത് നിർമ്മിക്കുന്നത്, ഉപയോഗിക്കുന്നവരോട് ചോദിച്ചുറപ്പുവരുത്തി വാങ്ങിയാൽ തണുപ്പ് കാലത്തും മഴക്കാലത്തും ചൂടുവെള്ളം ഉറപ്പിക്കാം.